കൊച്ചറ ശ്രീധര്‍മശാസ്താ ക്ഷേത്ര പുനര്‍നിര്‍മാണം: ഷഡാധാര പ്രതിഷ്ഠ നടന്നു
കൊച്ചറ ശ്രീധര്‍മശാസ്താ ക്ഷേത്ര പുനര്‍നിര്‍മാണം: ഷഡാധാര പ്രതിഷ്ഠ നടന്നു
ഇടുക്കി: കൊച്ചറ ശ്രീധര്‍മശാസ്താ ക്ഷേത്രം പുനര്‍നിര്‍മാണം നടത്തുന്നതിന്റെ ഭാഗമായി ശ്രീകോവില്‍ നിര്‍മാണത്തിന്റെ ഷഡാധാര പ്രതിഷ്ഠ നടന്നു. തന്ത്രി തേവണംകോട് ഇല്ലം പൂവരണി നാരായണന്‍ നമ്പൂതിരിയും മേല്‍ശാന്തി ആദിപ്പാട്ട് ഇല്ലം കൊട്ടാരക്കര മിഥുന്‍ നമ്പൂതിരിയും മുഖ്യ കാര്‍മികത്വം വഹിച്ചു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തിന് നിരവധി ഭക്തജനങ്ങള്‍ എത്തി. രക്ഷാധികാരി എം എന്‍ ഗംഗാധരന്‍ നായര്‍, പ്രസിഡന്റ് എ എസ് സുരേന്ദ്രന്‍, സെക്രട്ടറി എം എസ് സുരേന്ദ്രന്‍ നായര്‍, ട്രഷറര്‍ രാജഗോപാലന്‍ നായര്‍ മറ്റു ഭാരവാഹികളായ എം കെ രാജീവ് കുമാര്‍, എന്‍ അരുണ്‍കുമാര്‍, ദിലീപ് കുമാര്‍ ജി, സോമരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?