സിപിഐ എം ജില്ലാ ഹര്‍ത്താല്‍: ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യുഡിഎഫ് 

സിപിഐ എം ജില്ലാ ഹര്‍ത്താല്‍: ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യുഡിഎഫ് 

Oct 15, 2026 - 17:25
 0
സിപിഐ എം ജില്ലാ ഹര്‍ത്താല്‍: ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യുഡിഎഫ് 
This is the title of the web page

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യാത്തതിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ദ്രോഹിക്കാനുള്ള സിപിഐ എം തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി. ഇഎസ്എ വിഷയത്തില്‍ യുഡിഎഫിന്റെയും സര്‍ക്കാരിന്റെയും നിലപാട് വളരെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. പത്തുവര്‍ഷം ഭരണം നടത്തി ജനങ്ങളെ ശ്വാസംമുട്ടിച്ചവരാണ് കേവലം 120 ദിവസം മാത്രം ഭരണം നടത്തിയ യുഡിഎഫിനെതിരെ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. 10 വര്‍ഷം തുടര്‍ച്ചയായി ഭരിച്ചിട്ടും ഇഎസ്എ പ്രശ്നത്തില്‍ തീരുമാനം ഉണ്ടാക്കാന്‍ കഴിയാത്തതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഇടതുപക്ഷം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. 1964-ലെ പട്ടയഭൂമിയില്‍ ഇടുക്കിയില്‍ മാത്രം നിര്‍മാണം നിരോധിച്ചതും ക്രമവല്‍ക്കരണം ഏര്‍പ്പെടുത്തിയതും വിവേചനവും അനീതിയുമാണെന്നും
പട്ടയ നടപടികള്‍ പൂര്‍ണമായും തടസപ്പെട്ടത് ഇടതുസര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്നും വിവിധ സ്ഥലങ്ങളില്‍ റവന്യു ഭൂമി റിസര്‍വ് വനമായി പ്രഖ്യാപിച്ച ഉത്തരവുകളുടെ അടിസ്ഥാനമെന്താണെന്നും ഇടതുപക്ഷം വ്യക്തമാക്കണമെന്നും നേതാക്കള്‍ പറഞ്ഞു. ജനങ്ങളെ വഞ്ചിച്ചവര്‍ നടത്തുന്ന ഹര്‍ത്താല്‍ ജനങ്ങള്‍ പുച്ഛത്തോടെ തള്ളിക്കളയുമെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ജോയി വെട്ടിക്കുഴി, അഡ്വ. കെ ജെ ബെന്നി, തോമസ് മൈക്കിള്‍, അഡ്വ. തോമസ് പെരുമന, ജോയി കുടക്കച്ചിറ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow