അറ്റകുറ്റപ്പണി: കല്ലാര്‍ ഡാമിന്റെ ഷട്ടര്‍ ഇന്നും നാളെയും തുറക്കും
അറ്റകുറ്റപ്പണി: കല്ലാര്‍ ഡാമിന്റെ ഷട്ടര്‍ ഇന്നും നാളെയും തുറക്കും

ഇടുക്കി: അറ്റകുറ്റപ്പണിയുടെ ഭാഗമായി 7, 8 തീയതികളില്‍ നെടുങ്കണ്ടം കല്ലാര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 5 ക്യുബിക് മീറ്റര്‍ വെള്ളം പുറത്തേയ്ക്ക് ഒഴുക്കും. ഷട്ടര്‍ തുറക്കുന്നതിനു മുന്നോടിയായി അണക്കെട്ടില്‍ സ്ഥാപിച്ചിട്ടുള്ള സൈറണുകള്‍ മുഴക്കും. ചിന്നാര്‍, കല്ലാര്‍ പുഴകളുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
What's Your Reaction?






