കരുണാപുരം കോമ്പമുക്കില്‍ റോഡ് കൈയേറി സംരക്ഷണഭിത്തി നിര്‍മിക്കുന്നതായി പരാതി
കരുണാപുരം കോമ്പമുക്കില്‍ റോഡ് കൈയേറി സംരക്ഷണഭിത്തി നിര്‍മിക്കുന്നതായി പരാതി
ഇടുക്കി: കരുണാപുരം കോമ്പമുക്കില്‍ റോഡുവശം കൈയേറി വീടിന്റെ സംരക്ഷണഭിത്തി നിര്‍മിക്കുന്നതായി പരാതി. ഓടകള്‍ നികത്തി നിര്‍മാണം നടത്തുന്നതിനാല്‍ വെള്ളം നിരന്നൊഴുകുന്നതായും റോഡ് ഇടിയുന്നതായും നാട്ടുകാര്‍ ആരോപിച്ചു. ഗുരുമന്ദിരത്തിനുസമീപമാണ് പ്രദേശവാസി റോഡ് കൈയേറുന്നത്. ഇവിടുത്തെ ഓടകള്‍ പൂര്‍ണമായും മൂടിയതോടെ മലിനജലം റോഡിലൂടെ ഒഴുകി വെള്ളക്കെട്ടും രൂക്ഷമായി. സമീപത്തെ തോടിനോടുചേര്‍ന്ന് റോഡ് ഇടിഞ്ഞതോടെ ഇതുവഴിയുള്ള യാത്രയും തടസപ്പെട്ടു. പഞ്ചായത്തിനും വില്ലേജ് ഓഫീസിലും പലതവണ പരാതി നല്‍കിയിട്ടും ഫലമില്ല. ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കാമെന്ന് അറിയിച്ചതല്ലാതെ തുടര്‍നടപടിയില്ലെന്ന് പരാതിക്കാരിയായ സുശീല രാജന്‍ പറഞ്ഞു. മഴ ആരംഭിച്ചാല്‍ സ്ഥലത്ത് വെള്ളക്കെട്ട് രൂക്ഷമാകും.
What's Your Reaction?

