കന്യാസ്ത്രീകളുടെ അറസ്റ്റ്: കോണ്‍ഗ്രസ് പുളിയന്‍മലയില്‍ മൗനജാഥ നടത്തി
കന്യാസ്ത്രീകളുടെ അറസ്റ്റ്: കോണ്‍ഗ്രസ് പുളിയന്‍മലയില്‍ മൗനജാഥ നടത്തി

ഇടുക്കി: കന്യാസ്ത്രീകളുടെ അറസ്റ്റില്‍ കോണ്‍ഗ്രസ് പുളിയന്‍മല ടൗണ്‍ കമ്മിറ്റി പ്രതിഷേധ മൗനജാഥ നടത്തി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശശികുമാര്‍ അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം, ജഗദീശന്‍ ആറുമുഖം, ജോസ് മുത്തനാട്ട്, ബെന്നി കളരിക്കല്‍, ജിസ് ജോസഫ്, മേരിദാസന്‍, ജോസ് ആനക്കല്ലില്‍, ഗുണശേഖരന്‍, ആന്റണി വര്‍ക്കി, കുഞ്ഞുമോന്‍ പുല്ലാന്തനാല്‍, സിന്ധു വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






