ഉപ്പുതറ ആദിത്യ ആത്മീയ വിദ്യാപീഠം ചാരിറ്റബിള്‍ ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു
ഉപ്പുതറ ആദിത്യ ആത്മീയ വിദ്യാപീഠം ചാരിറ്റബിള്‍ ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു

ഇടുക്കി: ഉപ്പുതറ ആദിത്യ ആത്മീയ വിദ്യാപീഠം ചാരിറ്റബിള്‍ ട്രസ്റ്റ് ഉപ്പുതറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ഔദ്യോഗിക ഭഗവത് ഋഷി വിജയന്‍ സ്വാമികള്‍ ഉദ്ഘാടനം ചെയ്തു. വേദങ്ങളുടെ സാരാംശവും പുരാണങ്ങളുടെ ഗുണങ്ങളും വെളിച്ചത്തു കൊണ്ടുവരുന്നതിനും മനുഷ്യജീവിതം ആനന്ദകരമാക്കുന്നതിനും സാമൂഹിക പരിഷ്‌കര്‍ത്താക്കളും പൗരാണികരും ആചാര്യന്മാരും ചേര്‍ന്ന് രൂപം നല്‍കിയ സംഘടനയാണ് ആദിത്യ ആത്മീയ വിദ്യപീഠം ചാരിറ്റബിള്‍ ട്രസ്റ്റ്. വിജയന്‍ സ്വാമികള്‍, ഫാ. ജോയ് നിരപ്പേല്‍ എന്നിവര്‍ മൂഖ്യതിഥികളായി. കെ കെ സുരേന്ദ്രന്‍, പി വി മനോജ്, അഡ്വ. നിഷ മോള്‍ കെ ജി, പഞ്ചായത്തംഗം സാബു വേങ്ങവേലിയില്‍, പി ജി പ്രസാദ് പുളിക്കല്‍, പ്രസന്ന രാജമണി, സുകുമാരന്‍ കൊട്ടാടിമാക്കല്‍, രാജേന്ദ്രന്‍ ശാന്തികള്‍, സി ജി വിശ്വനാഥന്‍ ശാന്തികള്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






