മറയൂരിലെ പഞ്ചലോഹ വിഗ്രഹ മോഷണം: 2 പേർ അറസ്റ്റിൽ
മറയൂരിലെ പഞ്ചലോഹ വിഗ്രഹ മോഷണം: 2 പേർ അറസ്റ്റിൽ
ഇടുക്കി: മറയൂർ വാഗുവരൈ എസ്റ്റേറ്റിലെ കാളിയമ്മൻ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ച 2 പേർ പിടിയിൽ. തേനി മണിയൻകരൺപെട്ടി സ്വദേശി വേളാങ്കണ്ണി, ഉത്തമപാളയം രംഗനാഥപുരം സ്വദേശി കുമരേശൻ എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ പൂപ്പാറയിൽ നിന്നും ഒരാളെ തമിഴ്നാട് ബോഡിനായ്ക്കന്നൂരിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. വിഗ്രഹം ബോഡിനായ്ക്കന്നൂരിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ 6ന് പുലർച്ചെയാണ് മോഷണം. പതിറ്റാണ്ടുകൾ പഴക്കമുള്ള 21 കിലോ തൂക്കം വരുന്ന വിഗ്രഹത്തിന് ലക്ഷങ്ങൾ വിലമതിക്കും. സംഭവത്തിനു ശേഷം മുന്നാർ ഡിവൈഎസ്പി ചന്ദ്രകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. 40 ലേറെ ആളുകളുടെ മൊഴികൾ രേഖപ്പെടുത്തി അന്വേഷണം നടത്തി വരികെ പ്രതികൾ തമിഴ് നാട്ടിലെ കമ്പം, ബോഡി മേഖലകളിൽ ഉള്ളതായി സൂചന ലഭിക്കുകയായിരുന്നു. തുടർന്ന് അന്വേഷണം നടത്തി വരവേ പ്രതികളിൽ ഒരാൾ പൂപ്പാറയിൽ എത്തിയതായി സൂചന ലഭിക്കുകയും ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബോഡിയിൽ എത്തിച്ച് രണ്ടാം പ്രതിയെയും പിടികൂടുകയായിരുന്നു.
What's Your Reaction?

