തെരെഞ്ഞടുപ്പ് പ്രചാരണം അവസാനിക്കാന്‍ ഇനി അഞ്ച് ദിവസം

തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി ആഞ്ച് ദിവസം

Dec 2, 2025 - 17:28
Dec 2, 2025 - 17:45
 0
തെരെഞ്ഞടുപ്പ് പ്രചാരണം അവസാനിക്കാന്‍ ഇനി അഞ്ച് ദിവസം
This is the title of the web page

ഇടുക്കി: തെരെഞ്ഞടുപ്പ് പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ഥികള്‍ ഓട്ടപ്രദക്ഷിണം ആരംഭിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ ഡിവിഷനിലെ എല്ലാ വോട്ടര്‍മാരെയും സ്ഥലത്തെത്തി ഒരു തവണയെങ്കിലും നേരില്‍കാണാനുള്ള ലക്ഷ്യത്തിലാണ്. അതെ സമയം ബ്ലോക് സ്ഥാനാര്‍ഥികള്‍ പലരും ഡിവിഷനുകളില്‍ ഒരു വട്ടം പര്യടനം പൂര്‍ത്തിയാക്കി. പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ വാര്‍ഡില്‍ രണ്ടുവട്ടം പ്രചരണം പൂര്‍ത്തിയാക്കി മൂന്നാം വട്ടം പ്രചരണം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പാമ്പാടുംപാറ ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥി മിനി പ്രിന്‍സ് ചൊവ്വാഴ്ച 6ാം വാര്‍ഡിലായിരുന്നു പ്രചരണം. ബ്ലോക് ഡിവിഷന്‍ സ്ഥാനാര്‍ഥി ഷൈജ സണ്ണി, പഞ്ചായത്ത് സ്ഥാനാര്‍ഥി ആന്‍സമ്മ മാത്യു എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇടത് മുന്നണി സ്ഥാനാര്‍ഥി സ്വപ്ന ജോയി പാമ്പാടുംപാറ പഞ്ചായത്ത് 5ാം വാര്‍ഡിലായിരുന്നു പ്രചാരണം. ബ്ലോക് ഡിവിഷന്‍ സ്ഥാനാര്‍ഥി ഷിജി .കെ, പഞ്ചായത്ത് സ്ഥാനാര്‍ഥി പി. ടി. ഷിഹാബു എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow