പാംബ്ലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു: പൊലീസ് അന്വേഷണം പുരോഗമിക്കുന്നു

പാംബ്ലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു: പൊലീസ് അന്വേഷണം പുരോഗമിക്കുന്നു

Oct 15, 2026 - 22:13
 0
പാംബ്ലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു: പൊലീസ് അന്വേഷണം പുരോഗമിക്കുന്നു
This is the title of the web page

ഇടുക്കി : ഇടുക്കി- നേര്യമംഗലം സംസ്ഥാന പാതയോരത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ചു. ഇടുക്കി മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് ഏകദേശം 30 വയസ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മലപ്പുറം സ്വദേശി സഞ്ചാരികളായ യുവാക്കളാണ് പാബ്ളയ്ക്ക് സമീപം റോഡ് വക്കിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. തുടർന്ന് കരിമണൽ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഫോറൻസിക്ക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. നടപടികൾക്ക് ശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സമീപകാലത്ത് സ്ത്രീകളെ കാണ്മാനില്ലെന്ന തരത്തിലുള്ള പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് സംസ്ഥാനത്താകെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനപാതയിൽ ലഭ്യമാകുന്നത്ര സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ആളെ കാണ്മാനില്ലാത്ത കേസുകളിൽ ഉൾപ്പെട്ട പരാതിക്കാരിൽ പലരും ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിൽ എത്തി ആളെ സ്ഥിരീകരിക്കാനുള്ള ശ്രമവും നടത്തിവരുന്നുണ്ട്. ആളെ തിരിച്ചറിയുന്നതുവരെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കാനാണ് പൊലീസിന്റെ തീരുമാനം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow