പരുന്തുംപാറയിലെ മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിക്കണം: കെ കെ ശിവരാമന്‍
പരുന്തുംപാറയിലെ മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിക്കണം: കെ കെ ശിവരാമന്‍

ഇടുക്കി: പരുന്തുംപാറയിലെ മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ കെ ശിവരാമന്‍. ഒരു കൈയേറ്റക്കാരനെയും വെറുതെ വിടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ ഭൂമി കൈയടക്കി റിസോര്‍ട്ട് നിര്‍മിക്കാനും കുരിശ് സ്ഥാപിക്കാനും അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, എക്കാലവും ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കുന്നു. റവന്യു വകുപ്പിലും ഇത്തരക്കാര്‍ ഉണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും കെ കെ ശിവരാമന്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
What's Your Reaction?






