വണ്ടിപ്പെരിയാറിലെ സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണ വിതരണം തുടങ്ങി
വണ്ടിപ്പെരിയാറിലെ സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണ വിതരണം തുടങ്ങി

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 3 സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4 ലക്ഷം രൂപ ചെലവഴിച്ചാണ് എല്‍പി, യുപി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നത്. തോട്ടം മേഖലയില്‍ വിദൂര സ്ഥലങ്ങളില്‍നിന്ന് സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണം കഴിക്കാന്‍ സാധിക്കാറില്ല. ഇതേത്തുടര്‍ന്ന് പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇതിന് പരിഹാരമായാണ് ഭക്ഷണ വിതരണം ആരംഭിച്ചത്. പീരുമേട് എഇഒ എം രമേഷ,് അധ്യാപിക ലീമ എസ് ടി രാജ,് മറ്റ് അധ്യാപകര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






