വെള്ളക്കെട്ടും വൈദ്യുതി മുടക്കവും: ദുരിതക്കയത്തില്‍ കുറ്റിയാര്‍വാലിയിലെ തൊഴിലാളി കുടുംബങ്ങള്‍
വെള്ളക്കെട്ടും വൈദ്യുതി മുടക്കവും: ദുരിതക്കയത്തില്‍ കുറ്റിയാര്‍വാലിയിലെ തൊഴിലാളി കുടുംബങ്ങള്‍

ഇടുക്കി: കുറ്റിയാര്‍വാലിയില്‍ പുനരധിവസിപ്പിച്ച തോട്ടം തൊഴിലാളികള്‍ക്ക് കാലവര്‍ഷം ദുരിതമാകുന്നു. വീടുകള്‍ക്കിടയിലുള്ള ഭാഗത്ത് മഴവെള്ളം കെട്ടിനില്‍ക്കുന്നതും തുടര്‍ച്ചയായ വൈദ്യുതി മുടക്കവും ഇവിടെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് ഇവരെ ബുദ്ധിമുട്ടിക്കുന്നത്. തോട്ടങ്ങളില്‍നിന്ന് വിരമിച്ചരും കുടുംബാംഗങ്ങളുമാണ് ഇവിടെ താമസിക്കുന്നവരില്‍ ഏറെയും. മഴക്കാലത്ത് ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്നു. വീടുകള്‍ക്കുസമീപം രൂപപ്പെടുന്ന വെള്ളക്കെട്ടും ആളുകളെ ബുദ്ധിമുട്ടിക്കുന്നു. താമസക്കാര്‍ ഏറെയുള്ള ഭാഗത്ത് ചെറിയ ചെക്ക്ഡാമിന് സമാനമായി വെള്ളംനില്‍ക്കുകയാണ്. സമീപത്തെ വീടുകളിലേക്ക് കയറാന്‍ കഴിയാത്ത സ്ഥിതിയായി. മണ്ണിടിച്ചില്‍ ആശങ്കയുമുണ്ട്. വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി ആവശ്യപ്പെട്ട് റവന്യു, പഞ്ചായത്ത് അധിക്യതരെ സമീപിച്ചെങ്കിലും അവഗണിച്ചതായി നാട്ടുകാര്‍ ആരോപിച്ചു.
What's Your Reaction?






