ഇടുക്കി: ചിന്നക്കനാലിലെ ജനവാസ കേന്ദ്രത്തില്‍ പുലിയിറങ്ങി. ചിന്നക്കനാല്‍ പവര്‍ഹൗസിനുസമീപം താമസിക്കുന്ന രാജപാണ്ടിയുടെ വളര്‍ത്തുനായെ പുലി ആക്രമിച്ചുകൊണ്ടുപോയി. ബുധനാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ഒരാഴ്ച മുമ്പ് തൊഴിലാളികള്‍ തോട്ടം മേഖലയില്‍ പുലിയെ കണ്ടിരുന്നു.