ഇടുക്കിയുടെ ഇടയന്‍ യുവജനങ്ങള്‍ക്കൊപ്പം എഴുകുംവയല്‍ കുരിശുമലയിലെത്തി
ഇടുക്കിയുടെ ഇടയന്‍ യുവജനങ്ങള്‍ക്കൊപ്പം എഴുകുംവയല്‍ കുരിശുമലയിലെത്തി

ഇടുക്കി: ജൂബിലി വര്‍ഷ തീര്‍ഥാടനത്തോടനുബന്ധിച്ച് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്ന യുവജനങ്ങള്‍ക്കൊപ്പം എഴുകുംവയല്‍ കുരിശുമലയിലെത്തി. എഴുകുംവയല്‍ നിത്യസഹായമാതാ പള്ളിയില്‍ ആരാധനയ്ക്കുശേഷം ടൗണ്‍ കപ്പേളയുടെ മുമ്പില്‍ ലഹരിക്കെതിരെ മെത്രാനും വൈദികരും തീര്‍ഥാടകരും പ്രതിജ്ഞയെടുത്തു. തുടര്‍ന്ന്, കുരിശിന്റെ വഴിയുമായി മലകയറി. കുരിശുമലയിലെ തീര്‍ഥാടക പള്ളിയില്‍ ദിവ്യബലി അര്‍പ്പിച്ചു. രൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആയിരങ്ങള്‍ കുരിശിന്റെ വഴിയിലും പ്രാര്‍ഥനയിലും പങ്കെടുത്തു. വിവിധ ഇടവകകളില്‍നിന്നുള്ള വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും ഒപ്പമുണ്ടായിരുന്നു.
What's Your Reaction?






