മഴക്കാല പൂര്‍വ രോഗ പ്രതിരോധം: വണ്ടന്‍മേട് പഞ്ചായത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി 

മഴക്കാല പൂര്‍വ രോഗ പ്രതിരോധം: വണ്ടന്‍മേട് പഞ്ചായത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി 

May 14, 2026 - 13:42
 0
മഴക്കാല പൂര്‍വ രോഗ പ്രതിരോധം: വണ്ടന്‍മേട് പഞ്ചായത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി 
This is the title of the web page

ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്തും സിഎച്ച്‌സിയും ചേര്‍ന്ന് മഴക്കാലപൂര്‍വ രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി വോളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനവും ബോധവല്‍ക്കരണ സെമിനാറും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. മഴക്കാലപൂര്‍വ ശുചീകരണവും ബോധവല്‍ക്കരണവും നടത്തുന്നതിലൂടെ രോഗങ്ങളെ  പൂര്‍ണമായും അകറ്റി നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. വണ്ടന്‍മേട് സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. അനുമോള്‍ ബി ബെന്നി ക്ലാസ് നയിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലക്ഷ്മി ശരവണന്‍ അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ ജി പി രാജന്‍, ടോണി ജെയിംസ്, ജഗദീശന്‍ ആറുമുഖം, ജഗദീഷ്, ജാന്‍സി റെജി, കുഞ്ഞുമോള്‍ ജെയിംസ്, ജ്യോതിമോള്‍ ജോസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉപാസ് മിറാന്‍ഡാ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ബിന്ദു കെ. എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow