വന്യജീവി ആക്രമണങ്ങളിൽ പ്രതിക്ഷേധിച്ച് ബഹുജനറാലിയും പ്രതിഷേധ സമ്മേളനവും സംഘടിപ്പിച്ചുവന്യജീവി ആക്രമണങ്ങളിൽ പ്രതിക്ഷേധിച്ച് ബഹുജനറാലിയും പ്രതിഷേധ സമ്മേളനവും സംഘടിപ്പിച്ചു
വന്യജീവി ആക്രമണങ്ങളിൽ പ്രതിക്ഷേധിച്ച് ബഹുജനറാലിയും പ്രതിഷേധ സമ്മേളനവും സംഘടിപ്പിച്ചുവന്യജീവി ആക്രമണങ്ങളിൽ പ്രതിക്ഷേധിച്ച് ബഹുജനറാലിയും പ്രതിഷേധ സമ്മേളനവും സംഘടിപ്പിച്ചു

ഇടുക്കി : വന്യജീവി ആക്രമണങ്ങളിൽ പ്രതിക്ഷേധിച്ച് പൂപ്പാറയിൽ ബഹുജനറാലിയും പ്രതിഷേധ സമ്മേളനവും സംഘടിപ്പിച്ചു. സമ്മേളനം ഇടുക്കി രൂപത മെത്രാൻ മാർ. ജോൺ നെല്ലികുന്നേൽ ഉദ്ഘാടനം ചെയ്‌തു.
രൂപതയിലെ യുവജന സംഘടനങ്ങളുടെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരത്തിന് ശേഷം രണ്ടാം ഘട്ട സൂചന സമരമെന്ന നിലയിലാണ് ബഹുജന റാലിയും പ്രതിഷേധ സമ്മേളനവും സംഘടിപ്പിച്ചത്.
വന്യജീവികളെ വനത്തിൽ തന്നെ അധിവസിപ്പിക്കാൻ നടപടിയെടുക്കുക, വന്യജീവികളുടെ എണ്ണം നിയന്ത്രിക്കുക, വന്യജീവികളേക്കാൾ മനുഷ്യന് മൂല്യം നൽകുന്ന നടപടികൾ സ്വീകരിക്കുക, വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് മതിയായ നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകുക, പരിക്കേറ്റവർക്ക് മതിയായ നഷ്ടപരിഹാരവും ചികിത്സാചെലവും നൽകുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. സർക്കാരിന്റെ ഭഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായില്ലയെങ്കിൽ തുടർ സമരങ്ങളുമായി മുന്നോട്ട് പോകുവനാണ് ഇടുക്കി രൂപതയുടെയും യുവജന, ഭക്‌തസംഘടനകളുടെയും തീരുമാനം
What's Your Reaction?






