റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ കരോള്‍ഗാന മത്സരം 21ന്
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ കരോള്‍ഗാന മത്സരം 21ന്
ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജും റെഡ് ഐ എന്റര്‍റ്റൈന്‍മെന്റും ചേര്‍ന്ന് 21ന് കട്ടപ്പന സി എസ് ഐ ഗാര്‍ഡനില്‍ കരോള്‍ഗാന മത്സരം നടത്തും. ക്രിസ്മസ് ബെല്‍സ് കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ ഉദ്ഘാടനം ചെയ്യും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 12 ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ബഡ്ജറ്റ് ഹോളിഡേയ്‌സ് നല്‍കുന്ന 30001 രൂപയും രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് ബൂട്ട്‌സ് ആന്‍ഡ് ബക്കിള്‍സ് നല്‍കുന്ന 20001 രൂപയും മൂന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 10001രൂപയും സമ്മാനമായി ലഭിക്കും. കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസ് മംഗലത്തില്‍ മുഖ്യപ്രഭാഷണം നടത്തും. കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ്, എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍, കട്ടപ്പന ചീഫ് ഇമാം ഹാരിസ് യൂസുഫ് മൗലവി, സെന്റ് ജോണ്‍സ് ആശുപത്രി ഡയറക്ടര്‍ ബ്രദര്‍ ബൈജു വാലുപറമ്പില്‍, കട്ടപ്പന സിഎസ്‌ഐ പള്ളി വികാരി ഫാ. ബിനോയി, എന്‍സ്എസ് കരയോഗം പ്രസിഡന്റ് വിശ്വനാഥന്‍ കെ വി എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് പ്രസിഡന്റ് അഖില്‍ വിശ്വനാഥന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് ദേവസ്യ, സെക്രട്ടറി കിരണ്‍ ജോര്‍ജ് തോമസ്, ട്രഷറര്‍ ജോസ് ഫ്രാന്‍സിസ്, പാസ്റ്റ് പ്രസിഡന്റുമാരായ ജോസ് കുര്യാക്കോസ്, ജോസ് മാത്യു, ജിതിന്‍ കൊല്ലംകുടി, വികാസ് സക്കറിയാസ്, ഷിനു ജോണ്‍, ജോസുകുട്ടി പൂവത്തുംമൂട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?