വണ്ടിപ്പെരിയാറില്‍ പാലിയേറ്റീവ് കുടുംബസംഗമം നടത്തി
വണ്ടിപ്പെരിയാറില്‍ പാലിയേറ്റീവ് കുടുംബസംഗമം നടത്തി
ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്തും സിഎച്ച്സിയും ചേര്‍ന്ന് കിടപ്പ് രോഗികള്‍ക്കായി പാലിയേറ്റീവ് കുടുംബസംഗമം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് ഉദ്ഘാടനം ചെയ്തു. പ്രായമായവര്‍ക്കും രോഗികള്‍ക്കും മാനസീകോല്ലാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പരിപാടി സംഘടിപ്പിക്കുന്നത്. സിഎച്ച്സിയിലെ ഡോ. ബാലു, നഴ്സുമാരായ ഓമന, സൗമ്യ, ഫിസിയോ തെറാപ്പിസ്റ്റ് ടോം ജോസഫ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ് ലീലാമ്മ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ടി സുഭാഷ്, ബ്ലോക്ക് പഞ്ചായത്തംഗം ദേവി ഈശ്വര്‍, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍ സെല്‍വത്തായി, പഞ്ചായത്തംഗങ്ങളായ നജീബ് തേക്കിന്‍കാട്ടില്‍, അല്‍ഫോന്‍സ രാജു, വാണിപ്രിയ, അശ്വതി ദിവാകരന്‍, ജില്ലാ മെഡിക്കല്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് വിമല്‍ ഭൂഷന്‍, സെക്രട്ടറി പി ടി ബിനോയി, കെവിവിഇഎസ് വണ്ടിപ്പെരിയാര്‍ യൂണിറ്റ് പ്രസിഡന്റ് എസ് അന്‍പുരാജ്, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ജയകുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ ആര്‍ ഷാജിമോന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?