കൂലി ചോദിച്ചതിന് വണ്ടിപ്പെരിയാര്‍ സ്വദേശിയായ മേസ്തിരിക്ക് ക്രൂരമര്‍ദനം: പൊലീസ് അന്വേഷണം തുടങ്ങി

കൂലി ചോദിച്ചതിന് വണ്ടിപ്പെരിയാര്‍ സ്വദേശിയായ മേസ്തിരിക്ക് ക്രൂരമര്‍ദനം: പൊലീസ് അന്വേഷണം തുടങ്ങി

Mar 7, 2026 - 12:40
 0
കൂലി ചോദിച്ചതിന് വണ്ടിപ്പെരിയാര്‍ സ്വദേശിയായ മേസ്തിരിക്ക് ക്രൂരമര്‍ദനം: പൊലീസ് അന്വേഷണം തുടങ്ങി
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്തിന്റെ സ്ലോട്ടര്‍ഹൗസ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ട മേസ്തിരിയെ കരാറുകാരനും സംഘവും മര്‍ദിച്ചതായി പരാതി. വണ്ടിപ്പെരിയാര്‍ കക്കിക്കവല പുത്തന്‍വീട്ടില്‍ ശിവനാ(60) ണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സംഭവത്തില്‍ സ്ലോട്ടര്‍ ഹൗസ് നടത്തിപ്പുകാരും വള്ളക്കടവ് സ്വദേശികളുമായ അബ്ബാസ്, ഹക്കീം എന്നിവര്‍ക്കെതിരെ വണ്ടിപ്പെരിയാര്‍ പൊലീസ് കേസെടുത്തു. ശിവന് ലഭിക്കാനുള്ള കൂലിയായ 1800 രൂപ പലതവണ ആവശ്യപ്പെട്ടിട്ടും ഇവര്‍ നല്‍കിയില്ല. തുടര്‍ന്ന് കഴിഞ്ഞ നാലിന് ഇദ്ദേഹം പൊലീസില്‍ പരാതി നല്‍കി. അന്ന് രാത്രി അബ്ബാസും ഹക്കീമും കക്കിക്കവലയിലെത്തി, അപസ്മാര രോഗി കൂടിയായ ശിവനെ ക്രൂരമായി മര്‍ദിച്ചു. മരക്കമ്പ് ഉപയോഗിച്ച് ശരീരമാസകലം അടിച്ചുപരിക്കേല്‍പ്പിച്ചു. ഈസമയം ശിവന്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. പിറ്റേദിവസം രാവിലെ കടയിലെത്തിയവരാണ് ശിവന്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. ചുരക്കുളം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതര പരിക്കുള്ളതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വണ്ടിപ്പെരിയാര്‍ പൊലീസ് അന്വേഷണം തുടങ്ങി.

What's Your Reaction?

like

dislike

love

funny

angry

sad

wow