കട്ടപ്പന കുന്തളംപാറയില്‍ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് അയല്‍വാസിയുടെ വീട്ടിലേക്ക് പതിച്ചു

കട്ടപ്പന കുന്തളംപാറയില്‍ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് അയല്‍വാസിയുടെ വീട്ടിലേക്ക് പതിച്ചു

Jun 26, 2025 - 14:28
Jun 26, 2025 - 15:48
 0
കട്ടപ്പന  കുന്തളംപാറയില്‍ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് അയല്‍വാസിയുടെ വീട്ടിലേക്ക് പതിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പന റേഷന്‍കടപ്പടി കുന്തളംപാറയില്‍ വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് അയല്‍വാസിയുടെ വീട്ടിലേക്ക് പതിച്ചു. രാമനാട്ട് സനോജ് ജോസഫിന്റെ വീടിന്റെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. അയല്‍വാസിയായ കവിയില്‍ സിബി ജോസഫിന്റെ വീട്ടിലേയ്ക്കാണ് തകര്‍ന്ന സംരക്ഷണഭിത്തി ഇടിഞ്ഞുവീണത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. ഈ സമയം വീട്ടുകാര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും ശബ്ദംകേട്ട് വീട്ടില്‍നിന്ന് ഓടിമാറുകയായിരുന്നു.ഇടിഞ്ഞുവന്ന കല്‍ക്കെട്ടും കോണ്‍ക്രീറ്റ് വസ്തുക്കളും സിബി ജോസഫിന്റെ വീടിന്റെ ഭിത്തിയില്‍ പതിച്ചുനില്‍ക്കുകയാണ്. ജനല്‍ ചില്ലുകള്‍ തകര്‍ന്നതല്ലാതെ മറ്റ്വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല. എന്നാല്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായാല്‍ ഇരുവീടുകള്‍ക്കും വലിയ അപകടം സംഭവിക്കും. നിലവില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ ഉപയോഗിച്ച് മണ്ണിടിഞ്ഞ ഭാഗം മൂടി, ഇടിച്ചില്‍ തടയാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow