അടിമാലിയില്‍ കുരിശുമല കയറാനെത്തിയ തീര്‍ഥാടകര്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞു
അടിമാലിയില്‍ കുരിശുമല കയറാനെത്തിയ തീര്‍ഥാടകര്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞു
ഇടുക്കി: അടിമാലിയില്‍ കുരിശുമല കയറ്റത്തില്‍ പങ്കെടുക്കാനെത്തിയ തീര്‍ഥാടകര്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ അടിമാലിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11ഓടെ കോയിക്കകുടി സിറ്റി- ചിന്നപ്പാറക്കുടി റോഡിലാണ് അപകടം. കുരിശുമല കയറ്റത്തിനൊപ്പം പ്രാര്‍ഥനാഗാനത്തിനുള്ള ക്രമീകരണങ്ങളുമായി ജീപ്പ് മുമ്പില്‍ പോകുകയായിരുന്നു. തൊട്ടുപിന്നാലെ വിശ്വാസികളുമുണ്ടായിരുന്നു. ഇതിനിടെ ജീപ്പ് നിയന്ത്രണം നഷ്ടമായി പിന്നോട്ടുരുണ്ട് റോഡില്‍ തന്നെ മറിയുകയായിരുന്നു. ഉടന്‍ മറ്റ് തീര്‍ഥാടകര്‍ചേര്‍ന്ന് വാഹനമുയര്‍ത്തി പരിക്കേറ്റവരെ ആശുപത്രികളില്‍ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തില്‍ ജീപ്പിന് കേടുപാട് സംഭവിച്ചു.
What's Your Reaction?