കുട്ടിക്കാനത്ത് ഓട്ടോറിക്ഷ ടാങ്കര്‍ ലോറിയിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്
കുട്ടിക്കാനത്ത് ഓട്ടോറിക്ഷ ടാങ്കര്‍ ലോറിയിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്
ഇടുക്കി: പീരുമേട് കുട്ടിക്കാനത്തിനുസമീപം ഓട്ടോറിക്ഷ ടാങ്കര്‍ ലോറിയിലിടിച്ച് അപകടം. ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊടുകുത്തി പുത്തന്‍പറമ്പില്‍ സുനീഷ്(28) ആണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ടാണ് അപകടം. കുട്ടിക്കാനത്തുനിന്ന് കൊടികുത്തിയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ തമിഴ്‌നാട്ടിലേക്ക് പാല്‍ കൊണ്ടുവരാന്‍ പോയ ടാങ്കര്‍ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രണ്ട് കാലുകള്‍ക്കും തലക്കും പരിക്കേറ്റ സുനീഷിനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പീരുമേട് പൊലീസ് സ്ഥലത്തെത്തി.
What's Your Reaction?