ചൂടിനൊപ്പം ഉയര്‍ന്ന് ചെറുനാരങ്ങ വില    

ചൂടിനൊപ്പം ഉയര്‍ന്ന് ചെറുനാരങ്ങ വില    

Apr 15, 2026 - 14:30
 0
ചൂടിനൊപ്പം ഉയര്‍ന്ന് ചെറുനാരങ്ങ വില    
This is the title of the web page

ഇടുക്കി: വേനല്‍ കനത്തതോടെ നാടും നഗരവും ദാഹിച്ചു വലയുകയാണ്. എന്നാല്‍ തളര്‍ച്ച മാറ്റാന്‍ ഒരു ഗ്ലാസ് നാരാങ്ങാ വെള്ളം കുടിക്കാമെന്ന് കരുതിയാല്‍ പോക്കറ്റ് ചൂടാകും. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിചെ നാരങ്ങ വിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് കിലോഗ്രാമിന് 140 രൂപയായിരുന്ന നാരാങ്ങ വില ഇപ്പോള്‍  180 മുതല്‍ 200വരെയായി. ചെറുനാരാങ്ങ വില ഉയര്‍ന്നതോടെ കടകളില്‍ നാരങ്ങാവെള്ളം, സോഡാ നാരങ്ങാവെള്ളം എന്നിവയുടെ വിലയും കൂട്ടി. ചില ബേക്കറികളില്‍ 25 രൂപവരെ സോഡാനാരങ്ങാ വെള്ളത്തിന് ഈടാക്കുന്നുണ്ട്. നാരങ്ങ ഉപയോഗം കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വിലവര്‍ധനയ്ക്കു കാരണമായി വ്യാപാരികള്‍ പറയുന്നത്. തമിഴ്‌നാട്ടിലെ പുളിയംകുടിയില്‍ നിന്നാണ് പ്രധാനമായും നാരങ്ങ എത്തുന്നത്. ചൂട് കൂടുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ നാരങ്ങ വില ഉയര്‍ന്നുതന്നെ തുടരാനാണ് സാധ്യത.

What's Your Reaction?

like

dislike

love

funny

angry

sad

wow