യാത്രാക്ലേശത്തിന് പരിഹാരം: സെന്റ് ജോസഫ് ബസിന് സ്വീകരണം നല്‍കി നാട്ടുകാര്‍
യാത്രാക്ലേശത്തിന് പരിഹാരം: സെന്റ് ജോസഫ് ബസിന് സ്വീകരണം നല്‍കി നാട്ടുകാര്‍

ഇടുക്കി: കട്ടപ്പനയില്‍ നിന്ന് അഞ്ചുമുക്ക്, കൗന്തി ഇല്ലിപ്പാലം വഴി നെടുങ്കണ്ടം റൂട്ടില്‍ സ്വകാര്യ ബസ് സര്‍വീസ് ആരംഭിച്ചതോടെ നാട്ടുകാരുടെ യാത്രാക്ലേശത്തിന് പരിഹാരം. പുതുതായി ആരംഭിച്ച സെന്റ് ജോസഫ് ബസിന് നാട്ടുകാര്‍ സ്വീകരണം നല്‍കി. പൊതുഗതാഗത സൗകര്യം കുറവുള്ള മേഖലകളാണ് അഞ്ചുമുക്ക്, കൗന്തി, ഇല്ലിപ്പാലം തുടങ്ങിയവ. കട്ടപ്പനയില്‍ നിന്ന് എളുപ്പത്തില്‍ നെടുങ്കണ്ടത്ത് എത്തിച്ചേരാവുന്ന റൂട്ടാണിത്. ഇരട്ടയാര്‍, അഞ്ചുമുക്ക്, കൗന്തി, ഇല്ലിപ്പാലം, ചേമ്പളം വഴി നെടുങ്കണ്ടം റൂട്ടിൽ ബസ് സര്‍വീസ് വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് പുതിയ സര്‍വീസ് ഏറെ പ്രയോജനപ്പെടുമെന്ന് പഞ്ചായത്ത് അംഗം ജോസ് തെക്കേക്കുറ്റ് പറഞ്ഞു. പ്രതിദിനം 4 സര്‍വീസുകള്‍ നടത്തും.
What's Your Reaction?






