പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച തിരൂര്‍ സ്വദേശി നെടുങ്കണ്ടത്ത് പിടിയിലായി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച തിരൂര്‍ സ്വദേശി നെടുങ്കണ്ടത്ത് പിടിയിലായി

ഇടുക്കി: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂര്‍ സ്വദേശി മുഹമ്മദ് ഇസ്മയില്‍(27) ആണ് പൊലീസിന്റെ പിടിയിലായത്. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണിയാള്‍. നെടുങ്കണ്ടം സ്വദേശിനിയായ പെണ്‍കുട്ടിയെ ഒരുവര്‍ഷം മുമ്പാണ് പരിചയപ്പെട്ടത്. ഏതാനും നാളുകള്‍ക്ക് മുമ്പ് നെടുങ്കണ്ടത്തെത്തിയ ഇയാള്‍ ലോഡ്ജില്‍ താമസിച്ചുവരികയായിരുന്നു. വ്യാഴാഴ്ച സ്‌കൂളിലേക്ക് പോകാനിറങ്ങിയ പെണ്‍കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടുപോയി. കുട്ടി സ്‌കൂളില്‍ എത്താത്തതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ ഫോണില്‍ പ്രതിയുടെ മെസേജുകള്‍ കണ്ടെത്തി. ഇയാളുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ കൈലാസപ്പാറയില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്‌സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






