കോടതി ഉത്തരവ് ഉണ്ടായത് സര്‍ക്കാരിന്റെ വീഴ്ച മൂലം: യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി
കോടതി ഉത്തരവ് ഉണ്ടായത് സര്‍ക്കാരിന്റെ വീഴ്ച മൂലം: യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി

ഇടുക്കി: പട്ടയ വിതരണ നടപടി നിര്‍ത്തിവച്ചുള്ള ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. കെപിസിസി എക്‌സിക്യൂട്ടീവ് അംഗം അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്തു. കൈയേറ്റക്കാരെ സംരക്ഷിക്കാന്‍ കുടിയേറ്റ കര്‍ഷകരെ ഒറ്റുകൊടുക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ അനാസ്ഥ കാട്ടി. 1964ലെ ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയവിതരണം നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് സര്‍ക്കാരിന്റെ വീഴ്ച കൊണ്ടാണ്. കൈയേറ്റ ഭൂമിക്ക് പട്ടയം നല്‍കിയിട്ടില്ലെന്നും 1971 ന് മുന്‍പ് കുടിയേറിയവര്‍ക്ക് മാത്രമാണ് പട്ടയം നല്‍കിയതെന്നും കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനായില്ല. വ്യാജപട്ടയങ്ങള്‍ റദ്ദ് ചെയ്തിട്ടുണ്ടെന്നും തുടര്‍പരിശോധന നടത്തി ഇത്തരം കൈയേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കോടതിയെ ബോധ്യപ്പെടുത്തിയിരുന്നെങ്കില്‍ ഇത്തരത്തിലൊരു ഉത്തരവ് ഉണ്ടാകില്ലെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് ദേവസ്യാ അധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി അംഗം എ.പി ഉസ്മാന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജോബിന്‍ മാത്യു, ജോമോന്‍ പി.ജെ, ഷിന്‍സ് ഏലിയാസ്, മോബിന്‍ മാത്യു, സോയി മോന്‍ സണ്ണി, ഡി.സി.സി സെക്രട്ടറി ബിജോ മാണി, എം.ടി അര്‍ജുനന്‍, കെ.ബി സെല്‍വം, അന്‍ഷല്‍ കുളമാവ്, ടോണി തേക്കിലക്കാട്ട്, മഹേഷ് മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






