മറയൂരിലെ ഊരുകളില്‍ ആംബുലന്‍സ് എത്തി
മറയൂരിലെ ഊരുകളില്‍ ആംബുലന്‍സ് എത്തി

ഇടുക്കി: മറയൂരിലെ ആദിവാസി ഊരുകളില്‍ അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനായി ആംബുലന്‍സ് അനുവദിച്ചു. കൊടക് മഹിന്ദ്രയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നാണ് മറയൂര്‍ ഫോറസ്റ്റ് ഡിവിഷന് അംബുലന്‍സ് വാങ്ങിനല്‍കിയത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വനംമന്ത്രി എ കെ ശശീന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മറയൂര്‍ ഡിഎഫ്ഒ താക്കോല്‍ ഏറ്റുവാങ്ങി.
ഓഫ് റോഡുകളില്‍ സഞ്ചരിക്കാവുന്ന ആംബുലന്‍സാണ് ലഭിച്ചത്. മറയൂരിലെ പല ആദിവാസി ഊരുകളിലും ഗതാഗത സൗകര്യം പരിമിതമാണ്. അടിയന്തര ചികിത്സ, അപകടം തുടങ്ങിയ ഘട്ടങ്ങളില്‍ ആളുകളെ ജീപ്പുകളില്‍ മറയൂരില്‍ എത്തിച്ചശേഷമാണ് ആംബുലന്‍സില്‍ കൊണ്ടുപോയിരുന്നത്
What's Your Reaction?






