സംയോജിത പോഷക ആഹാര ജീവനരീതി ക്യാമ്പ് വാഗമണ്ണില്‍
സംയോജിത പോഷക ആഹാര ജീവനരീതി ക്യാമ്പ് വാഗമണ്ണില്‍
ഇടുക്കി: തൃക്കാക്കര അക്ഷയ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ സംയോജിത പോഷകാഹാര ജീവനരീതി ക്യാമ്പ് വാഗമണ്ണില്‍ തുടങ്ങി. കോട്ടയം ഗാന്ധി സ്മാരക കേന്ദ്രം പ്രസിഡന്റ് എം. കുര്യന്‍ ഉദ്ഘാടനം ചെയ്തു. ജനിതകപരമായി ഉണ്ടാകുന്ന രോഗങ്ങളെ മാറ്റിയെടുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ആരോഗ്യകരമായ ജീവിതത്തിന് പോഷകാഹാരത്തിന്റെയും പരിസ്ഥിതിയുടെയും സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ക്യാമ്പ് ഡയറക്ടര്‍ പ്രഫ. ജോജോ പോള്‍ അധ്യക്ഷനായി. ഡോ. എസ്.ആര്‍. സുജിത്ത്, പ്രൊഫ. ആന്റണി ജോര്‍ജ്, പ്രൊഫ. അഗസ്റ്റിന്‍, ഇ.വി. ജോസഫ്, ജെയിംസ് ബേബി എന്നിവര്‍ ക്ലാസെടുത്തു.
What's Your Reaction?






