വിദ്യാര്‍ഥിയുടെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ: പുളിയന്‍മല ക്രൈസ്റ്റ് കോളേജും കാര്‍മല്‍ സ്‌കൂളും ചേര്‍ന്ന് സമാഹരിച്ച 3.15 ക്ഷം രൂപ കൈമാറി

വിദ്യാര്‍ഥിയുടെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ: പുളിയന്‍മല ക്രൈസ്റ്റ് കോളേജും കാര്‍മല്‍ സ്‌കൂളും ചേര്‍ന്ന് സമാഹരിച്ച 3.15 ക്ഷം രൂപ കൈമാറി

Oct 23, 2026 - 17:05
 0
വിദ്യാര്‍ഥിയുടെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ: പുളിയന്‍മല ക്രൈസ്റ്റ് കോളേജും കാര്‍മല്‍ സ്‌കൂളും ചേര്‍ന്ന് സമാഹരിച്ച 3.15 ക്ഷം രൂപ കൈമാറി
This is the title of the web page

ഇടുക്കി: കട്ടപ്പന മുളകരമേട് അറയ്ക്കപ്പറമ്പില്‍ അതുലിന്റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ ധന സമാഹരണാര്‍ഥം പുളിയന്മല ക്രൈസ്റ്റ് കോളേജും കാര്‍മല്‍ സ്‌കൂളും ചേര്‍ന്ന് ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 3.15 ലക്ഷം രൂപ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴിക്ക് കൈമാറി. 
കാര്‍മല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച 2.70 ലക്ഷം രൂപ
സ്‌കൂള്‍ മാനേജര്‍ ഫാ. ബേണി ജോര്‍ജ് നഗരസഭ ചെയര്‍പേഴ്‌സണും ക്രൈസ്റ്റ് കോളജില്‍
നടത്തിയ ബിരിയാണി ചലഞ്ചില്‍ നിന്ന് ലഭിച്ച 45000 രൂപ പ്രിന്‍സിപ്പല്‍ കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോഷി കുട്ടടക്കും കൈമാറി. മുളകരമേട് അറക്കപ്പറമ്പില്‍ ഷാജിയുടെ മകന്‍ അതുലിന് അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ എന്ന ഗുരുതര രക്താര്‍ബുദം ബധിച്ച്  ആര്‍സിസിയില്‍ ആറു കീമോതെറാപ്പികള്‍ പൂര്‍ത്തിയാക്കിയെങ്കിലും മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അനിവാര്യമാണ്. ചടങ്ങില്‍ സിജോമോന്‍ ജോസ്, അജിത്ത് സുകുമാരന്‍, ഷിയാസ് എ കെ, സിജോ എവറസ്റ്റ്, അനില്‍ പുനര്‍ജനി എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow