കട്ടപ്പന ബിആര്‍സിയിലെ സാമ്പത്തിക ക്രമക്കേട്: പ്രതികളായ മുന്‍ ജീവനക്കാര്‍ക്ക് ജാമ്യം 

  കട്ടപ്പന ബിആര്‍സിയിലെ സാമ്പത്തിക ക്രമക്കേട്: പ്രതികളായ മുന്‍ ജീവനക്കാര്‍ക്ക് ജാമ്യം 

Aug 17, 2026 - 10:40
Aug 17, 2026 - 10:44
 0
  കട്ടപ്പന ബിആര്‍സിയിലെ സാമ്പത്തിക ക്രമക്കേട്: പ്രതികളായ മുന്‍ ജീവനക്കാര്‍ക്ക് ജാമ്യം 
This is the title of the web page

ഇടുക്കി: കട്ടപ്പന ബിആര്‍സിയിലെ സാമ്പത്തിക ക്രമക്കേട് നടത്തിയ മുന്‍ ജീവനക്കാര്‍ക്ക് തൊടുപുഴ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം. കട്ടപ്പന ഇടുക്കിക്കവല സ്വദേശികളായ അശോക് വി ജോസഫ്, അഞ്ജലി ദാസ് എന്നിവര്‍ക്കെതിരെയാണ് ബിആര്‍സി അധികൃതരുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വിവിധ പദ്ധതികളില്‍നിന്നായി ഒരു കോടി രൂപ ഇരുവരും സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് എഫ്‌ഐആര്‍. കഴിഞ്ഞ ജൂലൈയില്‍ നടന്ന ഇന്റേണല്‍ ഓഡിറ്റില്‍ 32 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അക്കൗണ്ടന്റ്, എംഐഎസ് കോ-ഓര്‍ഡിനേറ്റര്‍ എന്നീ തസ്തികകളില്‍നിന്ന് ഇവരെ പിരിച്ചുവിട്ടത്. തുടര്‍ന്ന് വിവാദമായ തുക തിരിച്ചടപ്പിച്ച് പ്രതികളെ പുറത്താക്കുകയായിരുന്നു. പിന്നീട് നടത്തിയ വിശദമായ ഓഡിറ്റിലാണ് തട്ടിപ്പിന്റെ വ്യാപ്തി ഒരു കോടിയാണെന്ന് വ്യക്തമായതും പൊലീസില്‍ പരാതി നല്‍കിയതും. സംഭവത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ ബിആര്‍സി അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.

Slide 1
Slide 2

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow