കോണ്‍ക്രീറ്റ് റോഡ് പൊളിച്ചു: മാട്ടുക്കട്ടയില്‍ പൈപ്പിടീല്‍ നാട്ടുകാര്‍ തടഞ്ഞു
കോണ്‍ക്രീറ്റ് റോഡ് പൊളിച്ചു: മാട്ടുക്കട്ടയില്‍ പൈപ്പിടീല്‍ നാട്ടുകാര്‍ തടഞ്ഞു

ഇടുക്കി: മാട്ടുക്കട്ടയില്‍ ജലജീവന്‍ മിഷന്റെ പൈപ്പിടീല്‍ നാട്ടുകാര്‍ തടഞ്ഞു. റോഡിലെ കോണ്‍ക്രീറ്റ് പൊളിക്കുന്നതിനെതിരെയാണ് പ്രതിഷേധം. മാട്ടുക്കട്ട- ചേരോലിപ്പടി റോഡരികിലാണ് പൈപ്പീടീല്‍ ആരംഭിച്ചത്. വീതികുറഞ്ഞ റോഡിന്റെ നടുഭാഗം കുഴിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഉദ്യോഗസ്ഥരെയും തടഞ്ഞു. പൊളിക്കുന്ന ഭാഗം പൈപ്പിടീല്‍ കഴിഞ്ഞ് കോണ്‍ക്രീറ്റ് ചെയ്യണമെന്ന ആവശ്യം ഉദ്യോഗസ്ഥര്‍ നിഷേധിച്ചതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍, പഞ്ചായത്തംഗം ജോമോന്‍ വെട്ടിക്കാല തുടങ്ങിയവര്‍ സ്ഥലത്തെത്തി ഉദ്യോഗസ്ഥരോടും പ്രദേശവാസികളോടും ചര്‍ച്ച നടത്തി. ഇതോടെ ഈ ഭാഗത്തെ പൈപ്പിടീല്‍ ഉപേക്ഷിച്ചു. പൊളിച്ചഭാഗം ശനിയാഴ്ചയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്യാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി.
What's Your Reaction?






