കഞ്ഞിക്കുഴി പഞ്ചായത്തില്‍ ഏലം കര്‍ഷകര്‍ക്ക് സൗജന്യ പഠന ക്ലാസ് നടത്തി
കഞ്ഞിക്കുഴി പഞ്ചായത്തില്‍ ഏലം കര്‍ഷകര്‍ക്ക് സൗജന്യ പഠന ക്ലാസ് നടത്തി

ഇടുക്കി:കഞ്ഞിക്കുഴി പഞ്ചായത്തില്‍ ഏലം കര്‍ഷകര്‍ക്ക് സൗജന്യ പഠന ക്ലാസ് നടത്തി.
കഞ്ഞിക്കുഴി വാകച്ചുവട് കമ്യൂണിറ്റി ഹാളില്‍ പഞ്ചായത്തംഗം പുഷ്പാ ഗോപി ഉദ്ഘാടനം ചെയ്തു. കണ്ണന്‍ പ്ലാക്കല്‍ അധ്യക്ഷനായി. പഞ്ചായത്തിലെ ചെറുകിട ഏലം കര്‍ഷകര്‍ക്കാണ് പഠന ക്ലാസ് നടത്തിയത്. ഏലം പരിപാലനം, കീടനിയന്ത്രണം എന്നി വിഷയങ്ങളില്‍ കൃഷി വിദഗ്ധന്‍ ശശികുമാര്‍ ക്ലാസെടുത്തു. എച്ച്ഡിഎസ് പ്രോജക്ട് ഓഫീസര്‍ സിബി മാളിയേക്കല്‍ നേതൃത്വം നല്‍കി.
What's Your Reaction?






