കട്ടപ്പന നഗരസഭ ഓഫീസിലെ കൊടിമരത്തില്‍ മുഷിഞ്ഞ് കീറിയ ദേശീയപതാക: പ്രതിഷേധവുമായി ബിഎംഎസ്
കട്ടപ്പന നഗരസഭ ഓഫീസിലെ കൊടിമരത്തില്‍ മുഷിഞ്ഞ് കീറിയ ദേശീയപതാക: പ്രതിഷേധവുമായി ബിഎംഎസ്

ഇടുക്കി:കട്ടപ്പന നഗരസഭ ഇന്ത്യന്‍ ദേശീയ പതാകയെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ബിഎംഎസ് പ്രവര്‍ത്തകര്‍ രംഗത്ത്. ആദരവോടെ സംരക്ഷിക്കേണ്ട പതാക നഗരസഭ കാര്യാലയത്തിന് മുമ്പിലെ കൊടിമരത്തില്‍ മുഷിഞ്ഞ് കീറിയ നിലയിലാണ്. ദേശീയ പതാകയെ ഒരാളുടെ രാഷ്ട്രത്തോടുള്ള കൂറിന്റെ പ്രതീകമായും വികാരമായുമാണ് കണക്കാക്കുന്നത്. രാജ്യത്തെ ഓരോ വ്യക്തിയും ബഹുമാനിക്കുന്ന പതാകയുടെ മഹത്വം സംരക്ഷിക്കുന്നതിനായി അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.
What's Your Reaction?






