ആനയിറങ്കലില്‍ റവന്യുഭൂമിയില്‍ കൈയേറ്റം: മരങ്ങള്‍ മുറിച്ചുമാറ്റി കൃഷിയിറക്കി
ആനയിറങ്കലില്‍ റവന്യുഭൂമിയില്‍ കൈയേറ്റം: മരങ്ങള്‍ മുറിച്ചുമാറ്റി കൃഷിയിറക്കി

ഇടുക്കി: ആനയിറങ്കലില്‍ റവന്യുഭൂമി കൈയേറി മരം മുറിച്ചുകടത്തി. കാട്ടാന ശല്യം ഒഴിവാക്കാനാണെന്ന വ്യാജേനയാണ് മരങ്ങള്‍ വെട്ടിക്കടത്തിയശേഷം ഇവിടെ കൃഷിയിറക്കിയിരിക്കുന്നത്. ആനയിറങ്കല്‍ ഡാമിനോട് ചേര്‍ന്നുള്ള ഭൂമിയിലാണ് കൈയേറ്റം. ചിന്നക്കനാല്‍ വില്ലേജില്‍ ഉള്‍പ്പെട്ട പ്രദേശമാണിത്. പൈന്‍, കാറ്റാടി, യൂക്കാലി, ഞാവല്‍ മരങ്ങളാണ് വെട്ടി മാറ്റിയത്. 3 ഏക്കര്‍ ഭൂമി കൈയേറിയതായാണ് കണ്ടെത്തല്‍. ഇതില്‍ 2 ഏക്കര്‍ ഭൂമിയില്‍ ഏലം കൃഷി ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന സ്ഥലത്തും കൃഷിയിറക്കാനായി മണ്ണിടല്‍ ജോലികള്‍ ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് റവന്യു ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രദേശവാസികളായ സാധരണക്കാരെ മറയാക്കി വന്‍കിടക്കാരാണ് കൈയേറ്റം നടത്തിയതെന്നാണ് സൂചന.
What's Your Reaction?






