നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തി
നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തി

ഇടുക്കി: നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ ജില്ലാ പൊലീസിന്റെ ക്യാമ്പസ് ബീറ്റ്സ് പദ്ധതിയും മന്നം സ്‌പോര്‍ട്‌സ് ക്ലബ്ബുംചേര്‍ന്ന് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തി. കട്ടപ്പന എസ്‌ഐ ശ്യാം എസ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ക്യാമ്പസ് ബീറ്റ്‌സ്. ചടങ്ങില്‍ ലഹരിവിരുദ്ധ ദിനത്തില്‍ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് മാനേജര്‍ ബി ഉണ്ണികൃഷ്ണന്‍ നായര്‍ സമ്മാനങ്ങള്‍ നല്‍കി. ആന്റി ഡ്രഗ് ക്യാമ്പയിന്‍ അംബാസിഡറും സൂപ്പര്‍ സീനിയര്‍ എസ്പി സി കേഡറ്റുമായ ഗൗതം സുമേഷ് സന്ദേശം നല്‍കി. ഹെഡ്മിസ്ട്രസ് എന്‍ ബിന്ദു, കായികാധ്യാപകന്‍ അമൃതേഷ് ഷാജി, എസ്പി കേഡറ്റ് ഡിഐ മനു പി പി, വിമുക്തി കോ ഓര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ കെ, പ്രദീപ്കുമാര്‍ പി എസ്, വിഷ്ണു മോഹന്‍, സുമേഷ് കെ എസ്, ഗിരീഷ് കുമാര്‍ ടി. എസ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






