ചിന്നക്കനാല്‍ കൈയേറ്റം: ഹിയറിങ്ങിന് ഒരുമാസത്തെ സമയം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ അപേക്ഷ നല്‍കി
ചിന്നക്കനാല്‍ കൈയേറ്റം: ഹിയറിങ്ങിന് ഒരുമാസത്തെ സമയം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ അപേക്ഷ നല്‍കി

ഇടുക്കി: ചിന്നക്കനാല്‍ ഭൂവിഷയത്തില്‍ ഹിയറിങ്ങിന് ഹാജരാകാന്‍ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴല്‍നടന്‍ എംഎല്‍എ അപേക്ഷ നല്‍കി. കെപിസിസിയുടെ ജാഥയും മറ്റ് മീറ്റിംഗുകളും ചൂണ്ടിക്കാട്ടി ഒരുമാസത്തെ അധികസമയം അനുവദിക്കണമെന്നാണ് ആവശ്യം. അപേക്ഷ പരിഗണിക്കുമെന്ന് റവന്യു അധികൃതര്‍ വ്യക്തമാക്കി.
ചിന്നക്കനാലിലെ റിസോര്‍ട്ട് ഭൂമിയോടുചേര്‍ന്ന് 50 സെന്റ് സര്‍ക്കാര്‍ ഭൂമി കൈയേറിയതിനാണ് കഴിഞ്ഞ 27ന് റവന്യു വകുപ്പ് മാത്യു കുഴല്‍നാടനെതിരെ കേസെടുത്തത്. വ്യാഴാഴ്ച എംഎല്‍എ തഹസില്‍ദാര്‍ക്ക് മുമ്പില്‍ ഹിയറിങ്ങിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കി നോട്ടീസ് അയച്ചിരുന്നു.
ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട കേസില്‍ അപേക്ഷ കാലാവധി അവസാനിച്ചശേഷം തുടര്‍നടപടി ഉണ്ടാകും.
What's Your Reaction?






