മലയോര ഹൈവേ നിര്‍മാണം തടസപ്പെടുത്തല്‍: പ്രതിഷേധവുമായി വ്യാപാരി വ്യവസായി സമിതിയും
മലയോര ഹൈവേ നിര്‍മാണം തടസപ്പെടുത്തല്‍: പ്രതിഷേധവുമായി വ്യാപാരി വ്യവസായി സമിതിയും

ഇടുക്കി: മലയോര ഹൈവേ നിര്‍മാണം തടസപ്പെടുത്തുന്നവര്‍ക്കെതിരെ വ്യാപാരി വ്യവസായി സമിതി കാഞ്ചിയാര്‍ യൂണിറ്റും രംഗത്തെത്തി. നിര്‍ധന കുടുംബങ്ങള്‍ വരെ സ്ഥലം വിട്ടുനല്‍കുമ്പോള്‍ ചിലര്‍ മാത്രം വികസന വിരോധികളെ പോലെ പെരുമാറുന്നത് അംഗീകരിക്കാനാകില്ല. പ്രദേശവാസി ഹൈക്കോടതിയെ സമീപിച്ചതോടെ പാലക്കട മുതലുള്ള 500 മീറ്റര്‍ ഭാഗത്തെ നിര്‍മാണമാണ് മുടങ്ങിയിരിക്കുകയാണ്. കലുങ്കുകളുടെ നിര്‍മാണം വരെ തടസപ്പെട്ടു. ഇവര്‍ക്കെതിരെ ജനകീയ സമരം തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
What's Your Reaction?






