കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി ഇന്ദിരാ ഗാന്ധി രക്തസാക്ഷി ദിനാചരണം നടത്തി
കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി ഇന്ദിരാ ഗാന്ധി രക്തസാക്ഷി ദിനാചരണം നടത്തി
ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി ഇന്ദിരാ ഗാന്ധി 41-ാംമത് രക്തസാക്ഷി ദിനം ആചരിച്ചു. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു. ഗരീബീ ഗഡാവൊ എന്ന മുദ്രാവാക്യമുയര്‍ത്തി രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കി ഭക്ഷ്യധാന്യങ്ങള്‍ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് രാജ്യത്തെ എത്തിച്ചത് ഇന്ദിര ഗാന്ധിയാണ്. അങ്കണവടികള്‍ രാജ്യത്ത് സ്ഥാപിച്ച് ഒരു വലിയ വിപ്ലവത്തിന് തുടക്കംകുറിച്ചു. ലോകം ഉള്ളടത്തോളം കാലം ഇന്ദിരയുടെ പേര് അനശ്വരമായി നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഗാന്ധി സ്‌ക്വയറില്‍ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അനുസ്മരണ സന്ദേശം നല്‍കി. ജോയി ആനിത്തോട്ടം, പ്രശാന്ത് രാജു, പി എസ് രാജപ്പന്‍, ജോസ് ആനക്കല്ലില്‍, പൊന്നപ്പന്‍ അഞ്ചപ്ര, സോജന്‍ വെളിഞ്ഞാലില്‍, സിന്ധു വിജയകുമാര്‍, സി എം തങ്കച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കട്ടപ്പനയില്‍ വിവിധ വാര്‍ഡ് കമ്മിറ്റികളും അനുസ്മരണം നടത്തി.
What's Your Reaction?