അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതരായ 29 കുടുംബങ്ങള്‍ക്ക് ദേശീയപാത വിഭാഗം ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കും: മന്ത്രി റോഷി അഗസ്റ്റിന്‍
അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതരായ 29 കുടുംബങ്ങള്‍ക്ക് ദേശീയപാത വിഭാഗം ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കും: മന്ത്രി റോഷി അഗസ്റ്റിന്‍
ഇടുക്കി: അടിമാലി മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വം ദേശീയപാത വിഭാഗത്തിന്റേതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ദുരന്തബാധിതരായ 29 കുടുംബങ്ങള്‍ക്ക് ദേശീയപാത വിഭാഗം ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കും. മണ്ണിടിച്ചിലില്‍ മരണപ്പെട്ട ബിജുവിന്റെ മകളുടെ പഠനത്തിനായി 1ലക്ഷം രൂപ ദേശീയപാത അതോറിറ്റി കുട്ടിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും. ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങളെ ഉടന്‍ വാടക കെട്ടിടങ്ങളിലേക്ക് മാറ്റും. വാടക ഉള്‍പ്പെടെയുള്ള പ്രധാന ചെലവുകള്‍ സര്‍ക്കാര്‍ കണ്ടെത്തും. ദുരന്തബാധിത മേഖലയില്‍ ഉള്‍പ്പെടാത്ത 25 കുടുംബങ്ങള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങണം. ക്യാമ്പില്‍ നിന്ന് മാറുന്ന കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി 15,000 രൂപ ദേശീയപാത അതോറിറ്റി നല്‍കും. ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ എം എം മണി, എ രാജ, കലക്ടര്‍ ദിനേശന്‍ ചെറുവാട്ട്, ദേശീയപാത അതോറിറ്റി, ടെക്‌നിക്കല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
What's Your Reaction?

