ഇടുക്കി: 28 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി എ സബീര്‍ മുഹമ്മദിന് ബ്ലോക്ക് പഞ്ചായത്ത് യാത്രയയപ്പ് നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. എബി തോമസ് അധ്യക്ഷനായി. അംഗങ്ങളായ സിബിച്ചന്‍ തോമസ്, ഡിറ്റാജ് ജോസഫ്, ബിനോയി വര്‍ക്കി, ഉഷാ മോഹന്‍, ഡോളി സുനില്‍, സാന്ദ്രാമോള്‍ ജിന്നി, റിന്റാ മോള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജീവനക്കാര്‍ എന്നിവര്‍ സംസാരിച്ചു.