നെടുങ്കണ്ടത്ത് പുതുയുഗയാത്രയ്ക്ക് മുന്നോടിയായി സ്ഥാപിച്ച കൊടികള്‍ നശിപ്പിച്ചതായി പരാതി   

നെടുങ്കണ്ടത്ത് പുതുയുഗയാത്രയ്ക്ക് മുന്നോടിയായി സ്ഥാപിച്ച കൊടികള്‍ നശിപ്പിച്ചതായി പരാതി   

Feb 23, 2026 - 17:34
 0
നെടുങ്കണ്ടത്ത് പുതുയുഗയാത്രയ്ക്ക് മുന്നോടിയായി സ്ഥാപിച്ച കൊടികള്‍ നശിപ്പിച്ചതായി പരാതി   
This is the title of the web page

ഇടുക്കി: പുതുയുഗ യാത്രയ്ക്ക് മുന്നോടിയായി നെടുങ്കണ്ടം പാറത്തോട്ടില്‍ സ്ഥാപിച്ച കൊടികള്‍ നശിപ്പിച്ചതായി പരാതി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കന്മാര്‍ സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്ന പുതുയുഗയാത്ര കടന്നുചെല്ലുന്ന ജില്ലകളില്‍ ലഭിക്കുന്ന വലിയ സ്വീകാര്യത ഇടതുപക്ഷത്തെ ഭയപ്പെടുത്തി തുടങ്ങിയിരിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് പതാകകള്‍ നശിപ്പിച്ചതിലൂടെ വെളിവാകുന്നതെന്ന് ഉടുമ്പന്‍ചോല മണ്ഡലം പ്രസിഡന്റ് ടിബിന്‍ ജോര്‍ജ് പറഞ്ഞു. 100 കണക്കിന് കൊടികളാണ് ഞായറാഴ്ച രാത്രി നശിപ്പിക്കപ്പെട്ടത്. ഇത്തരം ശൈലികള്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും ഇതുകൊണ്ടൊന്നും ജനവികാരത്തെ തടഞ്ഞു നിര്‍ത്തുവാന്‍ സാധിക്കില്ലെന്നും നേതാക്കള്‍ ആരോപിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow