വൈകിയെത്തിയ വസന്തം: ബൈസണ്‍വാലി ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ വിരിഞ്ഞ് ചെണ്ടുമല്ലിത്തോട്ടം

വൈകിയെത്തിയ വസന്തം: ബൈസണ്‍വാലി ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ വിരിഞ്ഞ് ചെണ്ടുമല്ലിത്തോട്ടം

Sep 24, 2026 - 10:40
 0
വൈകിയെത്തിയ വസന്തം: ബൈസണ്‍വാലി ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ വിരിഞ്ഞ് ചെണ്ടുമല്ലിത്തോട്ടം
This is the title of the web page

ഇടുക്കി: ഓണം കഴിഞ്ഞെങ്കിലും ബൈസണ്‍വാലി പോസ്റ്റ് ഓഫീസ് പടിയിലെ ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ മുറ്റത്ത് ചെണ്ടുമല്ലിപ്പൂക്കള്‍ വിരിഞ്ഞു. ഓണവിപണി ലക്ഷ്യമിട്ട് മാസങ്ങള്‍ക്കുമുമ്പ് നട്ട തൈകളാണ് ഇപ്പോള്‍ പൂവിട്ട് യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും കൗതുകമൊരുക്കുന്നത്. ആരോഗ്യകേന്ദ്രത്തിന് മുമ്പില്‍ വര്‍ഷങ്ങളായി വെറുതെ കിടന്ന സ്ഥലത്താണ് ജൂലൈ മാസത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാബുരാജിന്റെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ ചെണ്ടുമല്ലിത്തൈകള്‍ നട്ടത്. ഓണക്കാലത്ത് പൂവിടാത്തത് ജീവനക്കാരില്‍ നിരാശയുണ്ടാക്കിയെങ്കിലും ദിവസങ്ങള്‍ക്കുശേഷം തോട്ടം മുഴുവന്‍ പൂത്തുലയുകയായിരുന്നു. രാജകുമാരി ബൈസണ്‍വാലി റോഡിലൂടെ പോകുന്ന യാത്രക്കാരും നാട്ടുകാരും പൂന്തോട്ടത്തിലിറങ്ങി ചിത്രം പകര്‍ത്തിയാണ് മടങ്ങുന്നത്. ചെണ്ടുമല്ലിക്ക് പുറമെ സൂര്യകാന്തി, ആമ്പല്‍ തുടങ്ങിയ പൂച്ചെടികളും ഇവിടെയുണ്ട്. അടുത്തവര്‍ഷം വിപുലമായി ചെണ്ടുമല്ലി കൃഷി ചെയ്യാനാണ് ജീവനക്കാരായ സൗമ്യ, ആശ, വത്സ, മിനി, ഓമന, ദീപ, ചന്ദ്രിക എന്നിവരുടെ തീരുമാനം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow