കോണ്‍ഗ്രസ് കാഞ്ചിയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി
കോണ്‍ഗ്രസ് കാഞ്ചിയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി

ഇടുക്കി: കോണ്‍ഗ്രസ് കാഞ്ചിയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് പടവന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ 50 സെന്റ് സ്ഥലത്ത് ഉടന്‍ പഞ്ചായത്ത് ഓഫീസ് കം കോംപ്ലക്സ് നിര്‍മിക്കണം. തള്ളിയ കല്ലും മണ്ണും ഉടന്‍ നീക്കാന്‍ നടപടി സ്വീകരിക്കണം. കൈയേറ്റം തടയാന്‍ മതില്‍ കെട്ടി സംരക്ഷിക്കണം. ഇതിന്റെ മറവില്‍ സാമ്പത്തിക അഴിമതി നടന്നിട്ടുള്ളതായി സംശയിക്കുന്നതായും വിജിലന്‍സ് അന്വേഷണം നടത്തണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂര്‍ അധ്യക്ഷനായി. ഡിസിസി അംഗം ജോയി തോമസ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ജോയി ഈഴക്കുന്നേല്‍, സണ്ണി വെങ്ങാലൂര്‍, ആല്‍ബിന്‍ മണ്ണഞ്ചേരി, ബിജു വര്‍ഗീസ്, എം എം ചാക്കോ മുളയ്ക്കല്‍, ജോര്‍ജ് മാമ്പ്ര, ജയ്‌മോന്‍ കോഴിമല, സണ്ണി കക്കുഴി, സാബു കോട്ടപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു. നടപടി ഉണ്ടാവാത്ത ശക്തമായ സമര പരിപാടികളിലേക്ക് കടക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി .
What's Your Reaction?






