കെപിഎസ്ടിഎ തൊടുപുഴ വിദ്യാഭ്യാസ ജില്ലാ ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി
കെപിഎസ്ടിഎ തൊടുപുഴ വിദ്യാഭ്യാസ ജില്ലാ ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി

ഇടുക്കി: കെപിഎസ്ടിഎ തൊടുപുഴ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ധര്‍ണ നടത്തി. മുന്‍ സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി വി.എം. ഫിലിപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി സെന്റ് ജോസഫ് എല്‍ പി സ്‌കൂളിലെ അധ്യാപികയ്ക്ക് ജീവനൊടുക്കേണ്ടി വന്നത് സര്‍ക്കാരിന്റെയും , വിദ്യാഭ്യാസ വകുപ്പിന്റെയും കെടുകാര്യസ്ഥത മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജോസഫ് മാത്യു അധ്യക്ഷനായി. സംസ്ഥാന നിര്‍വാഹക സമിതി അംഗം ബിജോയി മാത്യു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സുനില്‍ ടി തോമസ്, സംസ്ഥാന ജില്ലാ ട്രഷറര്‍ ഷിന്റോ ജോര്‍ജ്, സംസ്ഥാന കൗണ്‍സിലര്‍ സജി മാത്യു, ജില്ലാ വൈസ് പ്രസിഡന്റ് രാജിമോന്‍ ഗോവിന്ത,് ജിസ് എം അലക്‌സ്, സിബി കെ ജോര്‍ജ്, ദീപു ജോസ്, രതീഷ് വി ആര്‍, ഷാജി മാത്യു, ഷിന്റോ ജോസ് എന്നിവര്‍ സംസാരിച്ചു
What's Your Reaction?






