തട്ടേക്കണ്ണിയിലെ മധ്യവയസ്‌കന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: യുവാവ് അറസ്റ്റില്‍
തട്ടേക്കണ്ണിയിലെ മധ്യവയസ്‌കന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: യുവാവ് അറസ്റ്റില്‍

ഇടുക്കി:തട്ടേക്കണ്ണിയിലെ മധ്യവയസ്‌കന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തട്ടേക്കണ്ണി വലിയകുന്നത്ത് ഡെല്‍ഫിനെ(28) കരിമണല്‍ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് തട്ടേക്കണ്ണി ചെറിയാംകുന്നേല്‍ മോഹനന്‍ (58)നെ അയല്‍വാസിയുടെ വീട്ടുമുറ്റത്ത് ബോധരഹിതനായി കണ്ടെത്തിയത്. ഇതില്‍ സംശയം തോന്നിയ പൊലീസ് ഡെല്‍ഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് മദ്യപാനത്തിനിടെ പ്രകോപിതനായ ഡെല്‍ഫിന്‍ മോഹനനെ മര്‍ദിച്ച് മുറ്റത്ത് തള്ളുകയായിരുന്നു. പുലര്‍ച്ചെ മോഹനന്‍ വീട്ടുമുറ്റത്ത് ചലനമറ്റ് കിടക്കുന്നത് കണ്ട ഡെല്‍ഫിന്റെ ഭാര്യയാണ് അയല്‍വാസികളെ വിവരമറിയിച്ചത്. തുടര്‍ന്ന് നാട്ടുകാരും മോഹനന്റെ മകനും ചേര്‍ന്ന് നേര്യമംഗലം സിഎച്ച്‌സിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇടുക്കി ഡിവൈഎസ്പി ജില്‍സണ്‍ മാത്യുവിന്റെ നിര്‍ദേശ പ്രകാരം കരിമണല്‍ പൊലീസ് എസ്എച്ച്ഒ കെ.എസ്. സുരേഷ്‌കുമാര്‍ , എസ്.ഐ.മാരായ രാജേഷ്, ജോളി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച വൈകിട്ട് ഡെല്‍ഫിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






