കാഞ്ചിയാറില്‍ ലഹരിക്കെതിരെ ജനജാഗ്രത സന്ദേശയാത്ര നടത്തി
കാഞ്ചിയാറില്‍ ലഹരിക്കെതിരെ ജനജാഗ്രത സന്ദേശയാത്ര നടത്തി

ഇടുക്കി: കാഞ്ചിയാര്‍ സെന്റ് മേരിസ് ഇടവകയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ജനജാഗ്രത സന്ദേശയാത്ര നടത്തി. കാഞ്ഞിരപ്പള്ളി രൂപത സണ്‍ഡേസ്‌കൂള്‍ ഡയറക്ടര്‍ ഫാ. ഡോ. തോമസ് വാളമാനല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. സമൂഹം ഇപ്പോള്‍ നേരിടുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ നിന്നും അടിമത്വത്തില്‍ നിന്നും യുവ തലമുറയെ സംരക്ഷിക്കുകയാണ് ലക്ഷ്യം. ഇടവകയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സണ്‍ഡേ സ്‌കൂള്‍, മിഷന്‍ ലീഗ്, എസ്എംവൈഎം, ഇന്‍ഫാം, മാതൃദീപ്തി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടി.
കാഞ്ചിയാര്‍ പഞ്ചായത്ത്, വിമുക്തി ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ ഇടവകകള്‍ , എസ്എന്‍ഡിപി, എന്‍എസ്എസ് തുടങ്ങിയ വിവിധ സാമുദായിക സാംസ്‌കാരിക സംഘടനകളും ചേര്‍ന്നാണ് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നത്. കാഞ്ചിയാര്‍ പഞ്ചായത്തിനെ മദ്യ, രാസലഹരി വിമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കണമെന്ന സന്ദേശമാണ് യാത്രയിലൂടെ നല്‍കുന്നത്. 25ലേറെ വാഹനങ്ങള്‍ അണിനിരക്കുന്ന റാലി കാഞ്ചിയാറിന്റെ വിവിധ മേഖലകളില്‍ സ്വീകരണം ഏറ്റുവാങ്ങി.
What's Your Reaction?






