തങ്കമണി അങ്കണവാടി വാര്‍ഷികം ആഘോഷിച്ചു
തങ്കമണി അങ്കണവാടി വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: തങ്കമണി അങ്കണവാടിയില്‍ വാര്‍ഷികം നടത്തി. വര്‍ണ്ണത്തുമ്പി പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് ഉദ്ഘാടനം ചെയ്തു. പഠനത്തിലും കലാകായിക മത്സരങ്ങളിലും മികവ് പുലര്‍ത്തിയവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്തംഗം ജോസ് തൈച്ചേരിയില്‍ അധ്യക്ഷനായി. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ മറിയാമ്മ ഡി. മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോണി ചൊള്ളാമഠം, പഞ്ചായത്തംഗം ഷെര്‍ലി ജോസഫ്, അങ്കണവാടി വികസന കമ്മിറ്റി പ്രസിഡന്റ് ബോബന്‍ മാത്യു, ശോഭ ജിഞ്ചില്‍സ് തുടങ്ങിയവര്‍ സംസാരിച്ചു. അങ്കണവാടി വര്‍ക്കര്‍ ആന്‍സമ്മ മൈക്കിള്‍, ഹെല്‍പ്പര്‍ ജയ്‌സമ്മ ബാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






