ഇടുക്കി: കുഴിത്തൊളു നിരപ്പേല്‍കടയില്‍ വയോധികനെ ബന്ധുവായ സ്ത്രീ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. സുകുമാരന്‍ (62) ആണ് കൊല്ലപ്പെട്ടത്. പിതൃസഹോദരി കോട്ടയം കട്ടച്ചിറ സ്വദേശി തങ്കമ്മയാണ് കൊലപ്പെടുത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് കാരണമെന്നാണ് നിഗമനം.