തിരഞ്ഞെടുപ്പ് ഗോഥയിലിറങ്ങി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജ്
തിരഞ്ഞെടുപ്പ് ഗോഥയിലിറങ്ങി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജ്

ഇടുക്കി: തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്നും കഴിഞ്ഞ 5 വര്‍ഷം ഇടുക്കിക്ക് നഷ്ടപ്പെട്ട വികസനം തിരികെ എത്തിക്കുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ: ജോയ്‌സ് ജോര്‍ജ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ജോയ്‌സ് ജോര്‍ജ് കട്ടപ്പനയിലെത്തി വോട്ടര്‍മാരെ സന്ദര്‍ശിച്ചു. രണ്ട് തവണ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ജോയ്‌സ് ഇത്തവണ പാര്‍ട്ടി ചിഹ്നത്തിലാണ് ജനവിധി തേടുന്നത്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബുധനാഴ്ച കട്ടപ്പനയിലെയും, പരിസര പ്രദേശങ്ങളിലെയും കര്‍ഷകരെയും തൊഴിലാളികളെയും പ്രമുഖ വ്യക്തികളെയും സന്ദര്‍ശിച്ചു.
What's Your Reaction?






