കട്ടപ്പന നഗരത്തില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി
കട്ടപ്പന നഗരത്തില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

ഇടുക്കി: കട്ടപ്പന നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പാന്‍ മസാലകള്‍ പിടികൂടി. നഗരത്തില്‍ വില്‍പ്പനയ്ക്കായി ഇതര സംസ്ഥാന തൊഴിലാളികള്‍ എത്തിച്ച രണ്ടായിരത്തോളം പാക്കറ്റാണ് പിടിച്ചെടുത്തത്. ഇടശേരി ജങ്്ഷന്‍, പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ആയിരുന്നു പരിശോധന. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും , സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഉള്‍പ്പെടെ വില്‍ക്കുന്നതിനിടെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പാന്‍മസാല ശേഖരം പിടിച്ചെടുത്തത്. ക്ലീന്‍ സിറ്റി മാനേജര്‍ ജിന്‍സ് സിറിയക്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത്, സൗമ്യനാഥ് ,അനുപ്രിയ എന്നിവരാണ് പരിശോധന നടത്തിയത്.
What's Your Reaction?






